Football

ക്രൊയേഷ്യന്‍ കരുത്തില്‍ തകര്‍ന്നടിഞ്ഞ് അര്‍ജന്റീന

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഡി യില്‍ അര്‍ജന്റീനയെ 3-0നു തകര്‍ത്തെറിഞ്ഞ് ക്രൊയേഷ്യ. രണ്ട് ജയങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞു. അതേസമയം തോല്‍വിയോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ മോഹങ്ങള്‍ തുലാസിലായി.

റെബിക്(53ാം മിനിറ്റ്), ലൂക്ക മോഡ്രിച്ച് (80ാം മിനിറ്റ്), ഇവാന്‍ റാക്കിറ്റിച്ച്(90+1ാം മിനിറ്റ്) എന്നിവരാണ് ക്രൊയേഷ്യക്കായി ലക്ഷ്യം കണ്ടത്. അര്‍ജന്റീനയുടെ ഗോളി വില്ലി കാബലേറോയുടെ ആനമണ്ടത്തരമാണ് ക്രൊയേഷ്യയുടെ ആദ്യ ഗോളിനു വഴിവച്ചത്. ബോക്‌സില്‍ നിന്ന് ഒഴിവാക്കേണ്ടിയിരുന്ന പന്ത് എതിരാളിയെ മറികടന്ന് പാസ് ചെയ്യാനുള്ള ഗോള്‍ കീപ്പറുടെ നീക്കം പാളുകയായിരുന്നു. പന്ത് കൈക്കലാക്കിയ റെബിക് നിമിഷാര്‍ദ്ധം കൊണ്ട് അര്‍ജന്റീനന്‍ വല കുലുക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top