കൊല്ലം: എസ്എഫ്ഐയിലെ പ്രായപരിധി സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ക്ക് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വേദിയാവും. 25 വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് സിപിഎം മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ. സമ്മേളനം ഞാറാഴ്ച സമാപിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രായപരിധി സംബന്ധിച്ച നിര്‍ദ്ദേശം എസ്എഫ്ഐയ്ക്ക് മുമ്പാകെ വെച്ചത്. അംഗങ്ങളുടെ പ്രായപരിധി 25 വയസാക്കണമെന്ന പാര്‍ട്ടി നിര്‍ദേശം കര്‍ശനമായി പാലിക്കപ്പെട്ടാല്‍ എസ്എഫ്ഐയുടെ നിലവിലെ നേതൃത്വം ഭൂരിഭാഗവും മാറേണ്ടി വരും. അതുകൊണ്ട് തന്നെ സിപിഎം നിര്‍ദേശം പൂര്‍ണ അര്‍ത്ഥത്തില്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് എസ്എഫ്ഐക്കുള്ളത്. നിര്‍ദ്ദേശം സംബന്ധിച്ച് സമ്മേളനത്തില്‍ വിശദമായ ചര്‍ച്ചയുണ്ടാകും. നേതൃത്വത്തിലെ കൂട്ടപ്പിരിഞ്ഞുപോകല് ഒഴിവാക്കാന്‍ കുറച്ച് പേര്‍ക്കെങ്കിലും ഇളവ് നല്‍കണമെന്ന ആവശ്യമാവും സമ്മേളനം മുന്നോട്ടുവെയ്ക്കുക.