Latest News

വിപണിയില്‍ മാന്ദ്യം 21-06-2018

വ്യാഴാഴ്ച വിപണി വീണതിന്റെ പിന്നില്‍ പൊതുമേഖലാ ബാങ്കുകള്‍, മെറ്റല്‍ ഓഹരികള്‍ എന്നിവയുടെ വിലയിടിവാണ് പ്രധാനമായും കാരണമായത്.

മുംബൈ വിലസൂചിക 115 പോയിന്റ് നഷ്ടത്തില്‍ 35,432 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 31 പോയിന്റ് കുറഞ്ഞ് 10,741ലാണ് വ്യാപാരമവസാനിപ്പിച്ചത്.

പൊതുമേഖലാ നിഫ്റ്റി ഇന്‍ഡക്‌സ് രണ്ട് ശതമാനമാണ് താഴ്ന്നത്. സിന്‍ഡിക്കേറ്റ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഓഹരികള്‍ക്ക് വിലയിടിഞ്ഞു.

അഴിമതി ആരോപണത്തെ തുടര്‍ന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറും അറസ്റ്റിലായ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഓഹരിവില ഏഴ് ശതമാനം കുറഞ്ഞ് 12.50 രൂപയിലെത്തി. ബാങ്കിന്റെ 2043 കോടി രൂപയുടെ തട്ടിപ്പ് കേസ് പുറത്ത് വന്നതോടെയാണ് വില ഇത്രയധികം ഇടിഞ്ഞത്.

സെന്‍സെക്‌സ് സൂചികയില്‍ പരമാവധി നഷ്ടം രേഖപ്പെടുത്തിയത് മഹീന്ദ്ര ആന്റ് മഹീന്ദ്ര, പവ്വര്‍ ഗ്രിഡ്ഓഹരികളാണ്. ഐസിഐസിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഒരു ശതമാനം ഉയര്‍ന്നു.

എണ്ണ ഉത്പാദനം കൂട്ടാന്‍ ഒപെക് യോഗം നാളെ തീരുമാനമെടുത്താല്‍ ക്രൂഡ് ഓയിലിന്റെ വില കുറയാന്‍ സാധ്യതയുണ്ട്. പെട്രോളിയം കമ്പനി ഓഹരികള്‍ക്ക് വില വര്‍ധിക്കാന്‍ ഈ തീരുമാനം വഴിവെക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top