Latest News

നെയ്മറിന് വേദനിപ്പിക്കുന്ന ഒരു പുതിയ റെക്കോര്‍ഡ്

പരിക്കില്‍ വലയുന്ന ബ്രസീല്‍ താരം നെയ്മറിന് വേദനിപ്പിക്കുന്ന ഒരു പുതിയ റെക്കോര്‍ഡ് കൂടി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട കളിക്കാരനെന്ന റെക്കോര്‍ഡാണ് ബ്രസീല്‍ സൂപ്പര്‍ താരത്തെ തേടിയെത്തിയത്. നെയ്മറെ മാത്രം ലക്ഷ്യമിട്ട് 10 ഫൗളുകളാണ് സ്വിറ്റ്‌സര്‍ലന്‍ഡ് താരങ്ങള്‍ നടത്തിയത്.

ഇംഗ്ലണ്ട് താരം അലന്‍ ഷിയറിന്റെ പേരിലാണ് ഇതിന് മുമ്പുള്ള റെക്കോര്‍ഡ്. 1998 ലോകകപ്പില്‍ അലന്‍ ഷിയറെ എതിരാളികളായ ടൂണിഷ്യന്‍ താരങ്ങള്‍ 11 തവണ ഫൗള്‍ ചെയ്തിരുന്നു. അതിനുശേഷം ആദ്യമായാണ് ഒരു കളിക്കാരന്‍ ഇത്രയേറെ തവണ ഫൗളിന് ഇരയാകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top