Football

സമനിലയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; ലോകകപ്പ് എളുപ്പമാകില്ലെന്ന് മെസി

മോസ്‌കോ: ഐസ്‌ലാന്റിനെതിരായ ആദ്യമത്സരത്തില്‍ സമനില വഴങ്ങിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി. നിര്‍ണായക നിമിഷത്തിലെ പെനല്‍റ്റി പാഴാക്കിയതില്‍ അതിയായ നിരാശയും ദു:ഖവുമുണ്ടെന്നും മെസി തുറന്നു പറഞ്ഞു. മെസി പെനല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ഐസ്‌ലാന്റിനെതിരെ അര്‍ജന്റീനയ്ക്ക് 1-1 സമനില വഴങ്ങേണ്ടി വന്നിരുന്നു.

ആദ്യപകുതിയില്‍ ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും സമനില പിടിച്ചതോടെ ഐസ്‌ലാന്റ് പ്രതിരോധം ശക്തമാക്കി. രണ്ടാം പകുതിയിലുടനീളം പ്രതിരോധത്തിലൂന്നി മാത്രമാണ് ഐസ്‌ലാന്റ് മത്സരം മുന്നോട്ട് നീക്കിയത്. എങ്കിലും അര്‍ജന്റീന ജയം അര്‍ഹിച്ചിരുന്നുവെന്നും മെസി അവകാശപ്പെട്ടു. ഈ ലോകകപ്പ് അര്‍ജന്റീനയ്ക്ക് അത്ര എളുപ്പമാകില്ലെന്നും ടീം ഏറെ മെച്ചപ്പെടാനുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തില്‍ മികച്ച വിജയം നേടുമെന്നും മെസി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യയ്ക്കും പിറകില്‍ രണ്ടാമതാണ് അര്‍ജന്റീനയുടെ സ്ഥാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top