Kerala

പന്ത്രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം കണ്ഠര് മോഹനര് തിരികെയെത്തുന്നു

ശബരിമലയില്‍ മുന്‍ തന്ത്രി കണ്ഠരര് മോഹനരെ തിരികെ കൊണ്ടുവരാന്‍ തീരുമാനം. അഷ്ടമംഗല ദേവപ്രശ്‌നത്തിലാണ് മുന്‍ തന്ത്രിയെ തിരികെ കൊണ്ട് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത്. ദേവസ്വം ബോര്‍ഡ് അനുകൂല നിലപാട് എടുത്ത സാഹചര്യത്തില്‍ അടുത്ത മാസം തന്നെ മോഹനരര്‍ക്ക് പൂജ ചെയ്യാന്‍ കഴിയും.പൂജക്ക് അവസരമൊരുക്കാമെന്ന് തന്ത്രി കണ്ഠരര് രാജീവരും പ്രശ്‌നവേദിയില്‍ അറിയിച്ചു

2006 ലെ ബ്ലാക്‌മെയിലിംഗ് കേസിനെ തുടര്‍ന്നാണ് ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ പൂജാദി കര്‍മ്മങ്ങളില്‍ നിന്ന് വിലക്കിയത്. തന്ത്രിയെ ഫ്‌ലാറ്റില്‍ എത്തിച്ച് സ്ത്രീക്കൊപ്പം നിര്‍ത്തി ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തി 7 അംഗ സംഘം പണവും സ്വര്‍ണഭാരണവും തട്ടിയെടുക്കുകയായിരുന്നു. എന്നാലിത് തന്ത്രിയെ കുടുക്കാന്‍ മനപൂര്‍വം ചെയ്തതാണെന്ന് തെളിയുകയും പ്രതികളെ ശിക്ഷിക്കുകയും ചെയതു. .മൂന്ന് ദിവസമായി ശബരിമലയില്‍ നടന്ന് വരുന്ന അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ ചെയ്യാത്ത കുറ്റത്തിന് പൂജാദികര്‍മ്മങ്ങളില്‍ നിന്ന് മോഹനരെ വിലക്കിയത് പാപമാണന്ന് തെളിയുകയും ഇതേ തുടര്‍ന്ന് കണ്ഠര് മോഹനരെ തിരികയെത്തിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top