മോസ്കോ: 81-ാം മിനിട്ടില്‍ പോള്‍ പോഗ്ബ നേടിയ ഗോളില്‍ ഓസ്ട്രേലിയെ മുട്ടുകുത്തിച്ച് ഫ്രാന്‍സ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. ഇരു ടീമുകളും ഓരോ ഗോളുകളുമായി മല്‍സരത്തില്‍ സമനില പാലിക്കുമ്പോഴാണ് പോഗ്ബയുടെ കിടിലന്‍ വിജയഗോള്‍ പിറന്നത്.
പെനാല്‍ട്ടിയില്‍ നിന്നായിരുന്നു ഇരുടീമുകളും ആദ്യ ഗോള്‍ കണ്ടെത്തിയത്. ഗ്രീസ്മാനെ വീഴ്ത്തിയതിന് 58ാം മിനിട്ടില്‍ ഫ്രാന്‍സിനാണ് ആദ്യം പെനാല്‍ട്ടി ലഭിച്ചത്. കിക്കെടുത്ത ഗ്രീസ്മാന് കൃത്യമായി പന്ത് വലയിലെത്തിച്ചു. ഗാള്‍ നേടിയതിന്റെ ആവേശം തീരും മുമ്പ് പെനാല്‍ട്ടിയിലുടെ തന്നെ ആസ്ട്രേലിയ തിരിച്ചടിച്ചു. 61ാം ബോക്സില്‍വെച്ച് പന്ത് ഫ്രഞ്ച് താരം സാമുവല്‍ ഉമിറ്റിയുടെ കൈയില്‍ തട്ടിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍ട്ടി ആസ്ട്രേലിയ ഗോളാക്കുകയായിരുന്നു.