Kerala

മെട്രോയ്ക്കിന്ന് ഹാപ്പി പിറന്നാള്‍ ; ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് കൊച്ചി

കേരളത്തിന്റെ സഞ്ചാരത്തിന് സ്വപ്‌ന വേഗം നല്‍കി കഴിഞ്ഞ ജൂണ്‍ 17 നായിരുന്നു കൊച്ചിക്കാരുടെ ആകാശത്ത് മെട്രോ ചിറക് നീര്‍ത്തിയത്. ഒന്നാം പിറന്നാളിനോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ക്കാണ് കെഎംആര്‍എല്‍ തയ്യാറെടുക്കുന്നത്.

രാവിലെ 11-ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ വിവിധ പൊതുപ്രവര്‍ത്തകര്‍ക്കൊപ്പം കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് കേക്ക് മുറിച്ച് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് ഒരുക്കുന്ന മാജിക് ഷോ ‘ടൈം ട്രാവല്‍ മാജിക് മെട്രോ’ അരങ്ങേറും.

കുടുംബശ്രീ, കൊച്ചി മെട്രോ പോലീസ് തുടങ്ങി മെട്രോ യാത്ര യുഗമമാക്കാന്‍ കൈമെയ് മറന്ന് മറന്ന് അധ്വാനിക്കുന്ന വിവിധ സംഘാംങ്ങളെ ആദരിക്കുന്ന ചടങ്ങും നടക്കും.

ഉച്ചയ്ക്ക് 2.30 മുതല്‍ ഇടപ്പള്ളി, ആലുവ സ്റ്റേഷനുകളില്‍ സംസ്‌കാരിക പരിപാടികള്‍ നടക്കും. ഇടപ്പള്ളി സ്റ്റേഷനില്‍ എല്ലാ കലാകരന്മാര്‍ക്കുമായി വേദിയൊരുക്കിയിട്ടുണ്ട്. ആലുവ, മഹാരാജാസ് സ്റ്റേഷനുകളില്‍ പരിസരത്തെ വിവിധ കോളേജുകളിലെ സംഘങ്ങള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും.

സൗജന്യ യാത്രയടക്കമുള്ള വിവിധ സമ്മാന പദ്ധതികളും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രതിദിന ചെലവിന്റെ ഒപ്പം വരുമാനമെത്തിക്കാനായില്ലെങ്കിലും കിതക്കാതെ ഓടാന്‍ കൊച്ചി മെട്രോക്കായിട്ടുണ്ട്. ടിക്കറ്റ് വരുമാനത്തിനൊപ്പം ടിക്കറ്റ് ഇതര വരുമാനമാണ് കൊച്ചി മെട്രോയെ താങ്ങി നിര്‍ത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top