അതിരപ്പിള്ളി വാല്‍പ്പാറ കാഞ്ചമല എസ്റ്റേറ്റില്‍ പുലി വീട്ടമ്മ കടിച്ചുകൊന്നു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
തോട്ടം തൊഴിലാളിയായ വീട്ടമ്മയെ തുണികഴുകുന്നതിനിടയില്‍ പുലി പൊന്തക്കാടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.
മതിയുടെ ഭാര്യ കൈലാസമാണ് (45) കൊല്ലപ്പെട്ടത്.
അലക്ക് കല്ലിനടുത്ത് ചോരത്തുള്ളികള്‍ കണ്ട് പിന്തുടര്ന്നെത്തിയ നാട്ടുകാര്‍ക്ക് ലയത്തിന് സമീപത്തെ പൊന്തക്കാടിനുള്ളില്‍ നിന്നാണ് കൈലാസത്തിന്റെ മൃതദേഹം കിട്ടിയത്.