പ്രിഥ്വിരാജ് നായകനായെത്തുന്ന മൈ സ്റ്റോറിയുടെ ലോകകപ്പ് സ്പെഷ്യല്‍ ടീസര്‍ ശ്രദ്ധേയമാകുന്നു. ‘ഫിഫ ഫീവര്‍’ എന്ന പേരില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ടീസര്‍ പുറത്തുവിട്ടത്.
പോര്‍ച്ചുഗല്‍-സ്പെയിന് മത്സരം ടിവിയില്‍ കാണുന്ന ആരാധകര്‍ക്കിടയിലേക്ക് എത്തിയ പ്രിഥ്വിയോട് താങ്കള്‍ ഏതു ടീമിന്റെ ആരാധകനാണെന്ന് കാണികളിലൊരാള്‍ ചോദിക്കുന്നു. ഉടന്‍ തന്നെ മറുടീമിന്റെ ആരാധകനുമെത്തി പ്രിഥ്വിയെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നു. ആകെമൊത്തം ഫുട്ബോള്‍ ലഹരിയില്‍ ആറാടുന്ന ഒരുപറ്റം ആളുകളാണ് ടീസറില്‍ നിറഞ്ഞുനില്ക്കുന്നത്. പ്രിഥ്വിക്കൊപ്പം ഫുട്ബോള്‍ ആവേശത്തില്‍ പാര്‍വതിയും ഒപ്പമുണ്ട്.
മൈ സ്റ്റോറിയുടെ ഇതുവരെ പുറത്തിറങ്ങിയ രണ്ടുപാട്ടുകളും യുട്യൂബില്‍ നിരവധി ഡിസ്ലൈക്കുകള് വാങ്ങിക്കൂട്ടിയിരുന്നു. എന്നാല്‍ ലോകകപ്പ് ആവേശം മുഴുവന്‍ ആവാഹിച്ചുളള മൈസ്റ്റോറിയുടെ പുതിയ ടീസര്‍ ആരാധകര്‍ ഏറ്റെടുത്ത മട്ടാണ്.