തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയില് എഡിജിപി സുദേഷ്കുമാറിനെതിരെ നടപടി. ബറ്റാലിയന് എഡിജിപി സ്ഥാനത്ത് നിന്ന് സുദേഷ്കുമാറിനെ മാറ്റി. എഡിജിപി ആനന്ദകൃഷ്ണനാണ് പകരം ചുമതല.
അതേസമയം സുദേഷ് കുമാറിന് പോലീസിന് പുറത്ത് നിയമനം നല്‍കാനാണ് ആലോചിക്കുന്നത്. എന്നാല്‍ നിലവില്‍ സുദേഷ് കുമാറിന് പുതിയ ചുമതലയൊന്നും നല്‍കിയിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് നടപടി വേഗത്തിലായത്.