Latest News

കെജ്രിവാളിന്റെ സമരം ആറാം ദിനത്തില്‍; പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ആംആദ്മി മാര്‍ച്ച് നടത്തും

ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം ആറാം ദിവത്തിലേക്ക് കടന്നു. സമരം ആറാം ദിവസത്തിലേക്ക് കടന്നിട്ടും ചര്‍ച്ചക്ക് തയ്യാറാകാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഗവര്‍ണര്‍ നിലപാട് കടുപ്പിക്കുന്നതെന്നാണ് പരക്കെയുളള ആക്ഷേപം. പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആംആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്തും.

ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക, മൊഹല്ലേ ക്ലിനിക്കുകള്‍ തുടങ്ങാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ധര്‍ണ. എന്നാല്‍ ഇതു സംബന്ധിച്ച ഫയലുകളില്‍ ഒപ്പിടാന്‍ ഐഎഎസുകാര്‍ തയ്യാറല്ല. ആം ആദ്മി സര്‍ക്കാരിനോട് നിസഹകരണം നടത്തുന്ന ഐഎഎസുകാരോട് ജോലി ചെയ്യാന്‍ ഗവര്‍ണറും പറയുന്നില്ല. ഇതാണ് മുഖ്യമന്ത്രി തന്നെ സമരം തുടങ്ങാന്‍ കാരണം.

അതേസമയം പ്രതിഷേധം കൊണ്ട് കെജ്രിവാള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടി പ്രതിഷേധിക്കുന്ന കാഴ്ച ആദ്യമാണെന്നും ഷീലാദീക്ഷിത് കുറ്റപ്പെടുത്തി.എന്നാല്‍ കെജ്രിവാളിനും ആംആദ്മി പാര്‍ട്ടിക്കും ഡല്‍ഹിയിലെ ജനങ്ങളുടെ ശക്തമായ പിന്തുണയുളളതായാണ് റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top