Kerala

ഡിജിപി പൊലീസ് സംഘടനകളുടെ അടിയന്തരയോഗം വിളിച്ചു

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയുടെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ പൊലീസ് സംഘടനകളുടെ അടിയന്തരയോഗം വിളിച്ചു. പൊലീസ് ആസ്ഥാനത്താണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. രാവിലെ 10.30ന് യോഗം ആരംഭിച്ചു. പൊലീസിലെ ദാസ്യപ്പണിയില്‍ സേനയില്‍ അമര്‍ഷം പുകയുന്ന സാഹചര്യത്തിലാണ് യോഗം.

എഡിജിപി സുദേഷ് കുമാറിനെതിരെ ദാസ്യപ്പണി ആരോപണം ഉയര്‍ന്നതിന് പിന്നാലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നിരന്തരം ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഡിജിപി അടിയന്തിരമായി പൊലീസ് സംഘടനാ ഭാരവാഹികളുടെ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ടതോടെ വിഷയത്തില്‍ കൂടുതല്‍ നാണക്കേടില്ലാതെ പ്രശ്‌നം താല്‍ക്കാലികമായി ഒതുക്കാനായിരിക്കും ഡിജിപിയുടെ ശ്രമം.

അതേസമയം ദാസ്യപ്പണി വിവാദമായതോടെ അനധികൃതമായി വീട്ടില്‍ നിര്‍ത്തിയിരുന്ന പല പൊലീസുകാരെയും ഉന്നത ഉദ്യോഗസ്ഥര്‍ ഒഴിവാക്കിത്തുടങ്ങി. വിഷയത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കാനാണ് ഡിജിപി ആലോചിക്കുന്നത്. നിലവിലുള്ള കേസുകളില്‍ ശക്തമായ നടപടിയെടുത്ത് കൂടുതല്‍ കേസുകള്‍ പുറത്തുവരാതിരിക്കാനാകും യോഗത്തിലൂടെ ശ്രമിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top