Business

ക്രൂഡ് ഉല്‍പ്പാദനം വര്‍ധിപ്പിക്കും

എണ്ണ ഉല്‍പ്പാദന രാജ്യങ്ങളായ ‘ഒപക്’ ജൂലൈ 1 മുതല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തു. ഇവരോടൊപ്പം റഷ്യയും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. എണ്ണവില ബാരലിന് 80 ഡോളറായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടുത്തമാസം ക്രൂഡ് ഉല്‍പ്പാദനം വര്‍ധിക്കുന്നതോടെ വില ഇടിയും.

അടുത്ത ആഴ്ച്ച പെട്രോളിയം ഉല്‍പ്പാദന രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ദി പെട്രോളിയം എക്‌സ്‌പോര്‍ട്ട് കണ്‍ട്രീസ്(ഒപക്)ഉം റഷ്യയും വിയന്നയില്‍ സമ്മേളിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുളള തീരുമാനമെടുക്കും.

2017 ജനുവരിയിലാണ് സൗദി അറേബ്യയും, റഷ്യയും ചേര്‍ന്ന് മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സഹകരണത്തോടെ പ്രതിദിനം 1.8 ദശലക്ഷം ബാരല്‍ ക്രൂഡ് ഉല്‍പ്പാദിപ്പിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്. ലോകസമ്പദ് മേഖലയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതോടെ ക്രൂഡിന്റെ വില കുറയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top