ലോകകപ്പെന്നാല്‍ കേരളത്തിന് ബ്രസീലും അര്‍ജന്റീനയും മാത്രമാണെന്ന് തോന്നിപ്പോകും. ബ്രസീല്‍ ജഴ്സിയുടെ മഞ്ഞനിറവും അര്‍ജന്റീനയുടെ വെളളയും നീലയും കലര്‍ന്ന നിറങ്ങളും മാത്രമാണ് എങ്ങും. എന്നാല്‍ ഇതിനിടയില്‍ മേമ്പൊടിക്ക് ചില ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ ആരാധകരുമുണ്ട്. അങ്ങനെയുളള കേരളത്തിലെ ചില പോര്‍ച്ചുഗല്‍ ആരാധകര്‍ ടീമിന് പിന്തുണ അറിയിച്ചുകൊണ്ട് വച്ച ഫ്ളക്സ് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. പോര്‍ച്ചുഗല്‍ ഫാന്‍സ് കേരള എന്ന ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. കേരളത്തിലുളള പോര്‍ച്ചുഗല്‍ ഫാന്‍സിന് അഭിമാന നിമിഷം എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇഷ്ടതാരത്തിന് പിന്തുണ അറിയിച്ചുകൊണ്ടുളള പോസ്റ്റര്‍ അങ്ങ് പോര്‍ച്ചുഗല്‍ വരെയെത്തി!
By
June 15, 2018 11:56 am