Kerala

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പക്കേജ് പ്രഖ്യാപിക്കണം ; രമേശ് ചെന്നിത്തല

കോഴിക്കോട്ട് മഴക്കെടുതിയില്‍ ഉരുള്‍പൊട്ടി ദുരിതം അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താമരശേരി പഞ്ചായത്തില്‍ ഉരുള്‍പൊട്ടിയ കരിഞ്ചോല സന്ദര്‍ശിച്ചശേഷമാണ് പ്രതിപക്ഷനേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കോഴിക്കോട് ജില്ലയില്‍ 52 ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏകദേശം മൂവായിരത്തോളം പേരുണ്ടെന്നും ഇവര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 5,000 പേരാണ് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നത്. ഇവര്‍ക്ക് വെള്ളവും മരുന്നും ഭക്ഷണവും എത്തിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരണമെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ മേഖലയ്ക്കായി ദുരന്ത നിവരാണ സേനയുടെ ഒരു യൂണിറ്റ് വേണം. ഇത് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഇതിനു വേണ്ട നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top