ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് കായലില്‍ ചാടിയ എളങ്കുന്നത്ത പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്(74)ന്റെ മൃതദേഹം കണ്ണമാലി കടല്‍ത്തീരത്ത് നിന്നും കണ്ടെത്തി.
സി.പി.എം. പ്രവര്‍ത്തകനായ കൃഷ്ണന് തന്റെ മരണത്തിന് കാരണം പാര്ടിയെന്നാരോപിച്ച് കുറിപ്പെഴുതിയാണ് കായലില്‍ ചാടിയത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍നിന്ന് ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍ നിന്നാണ് കായലില്‍ ചാടിയത്.
പാര്‍ട്ടിക്കെതിരെ ആത്മഹത്യാകുറിപ്പെഴുതിയാണ് കൃഷ്ണന് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍ നിന്നാണ് കായലില്‍ ചാടിയത്. ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ ഇയാള്‍ കത്തേല്പ്പിച്ചിരുന്നു..
തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട്. താന്‍ തെറ്റുകളുടെ കൂമ്പാരമാണെന്നും കുറിപ്പില്‍ പറയുന്നു.