Kerala

കനത്ത മഴ; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടുന്നു

മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 128 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത് മാറ്റമില്ലാതെ തുടരുകയാണ്. ടൈഗര്‍ റിസര്‍വിനുളളിലെ അരുവികളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. അതേസമയം നിലവിലെ സ്ഥിതി വിലയിരുത്താന്‍ മുല്ലപ്പെരിയാര്‍ ഉപസമിതി യോഗം ഇന്ന് കുമളിയില്‍ ചേരും.

അണക്കെട്ടിന്റെ മേല്‍നോട്ട ചുമതലയുള്ള സമിതികളുടെ നിര്‍ദേശങ്ങള്‍ നടപ്പാകാത്ത സാഹചര്യത്തിലാണ് മുല്ലപ്പെരിയാര്‍ ഉപസമിതി യോഗം ചേരുന്നത്. സുപ്രീംകോടതി നിജപ്പെടുത്തിയ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്താനുള്ള സ്പില്‍വേ ഷട്ടര്‍ ഓപ്പറേറ്റിംഗ് മാനുവല്‍ ഇതുവരെ കേരളത്തിന് ലഭിച്ചിട്ടുമില്ല. ഇന്നത്തെ ഉപസമിതിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top