ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നിന്ന് സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. സൈനികന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൈന്യം പറയുന്നത്. അവധിക്ക് നാട്ടില്‍ പോയ സൈനികനെ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ നടപടികള്‍ സൈന്യം തുടങ്ങിയിട്ടുണ്ട്. റംസാന് പ്രമാണിച്ച് ഭീകരവിരുദ്ധ നടപടികള്‍ സൈന്യം നിര്‍ത്തിവെച്ചിരുന്നു.
സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്
By
June 14, 2018 4:03 pm