Kerala

രണ്ടു വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോ ലാഭത്തിലാവും ; മുഹമ്മദ് ഹനീഷ്

ജൂണ്‍ 19ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന കൊച്ചി മെട്രോയുടെ നഷ്ടം 2020-തോടുകൂടി മാറി ലാഭത്തിലാകുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ( കെഎംആര്‍എല്‍ ) മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് കേരള വിഷന്‍ ഓണ്‍ലൈനിനോട് പറഞ്ഞു.

കൊച്ചി മെട്രോയുടെ പ്രതിമാസം നഷ്ടം 6 കോടിയില്‍ നിന്ന് 3.60 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. രണ്ടാംഘട്ട നിര്‍മാണം കലൂരില്‍ നിന്ന് കാക്കനാട്ടേക്കുള്ള പദ്ധതിയും ആരംഭദിശയിലാണ്. ഇതിന് പുറമെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ബന്ധിപ്പിച്ചുള്ള അങ്കമാലിവരെയുള്ള സര്‍വീസും മെട്രോയുടെ മൂന്നാംഘട്ട പദ്ധതിയിലുണ്ടെന്ന് മുഹമ്മദ് ഹനീഷ് സൂചിപ്പിച്ചു.

ലോകത്തിലെ വിജയകരമായി പ്രവര്‍ത്തിക്കുന്ന മിക്ക മെട്രോകള്‍ക്കും വലിയ വാണിജ്യ കെട്ടിടങ്ങള്‍ നിലവിലുണ്ട്. ഇവയില്‍ നിന്ന് ലഭിക്കുന്ന വരുമാനവും കൂടി ചേരുമ്പോഴാണ് അത്തരം പദ്ധതികള്‍ ലാഭകരമാവുന്നത്. ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം മെട്രോ ലാഭകരമാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.

മെട്രോ ഗതാഗത സംവിധാനത്തിലെ ആധുനിക രീതിയാണ്. പൊതുഗതാഗത സംവിധാനം പ്രചാരത്തിലാക്കുക എന്നതാണ് മെട്രോ സംവിധാനത്തിന്റെ പ്രധാന ദൗത്യം. പുതിയ വ്യാവസായിക വാണിജ്യ നിക്ഷേപം വരുമ്പോള്‍ നഗരത്തില്‍ മെട്രോ സര്‍വീസ് നിലവിലുള്ളത് ഒരു പ്രധാന ഘടകമായി സര്‍ക്കാര്‍ പരിഗണിക്കാറുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top