റായ്പുര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നക്സല്‍ ആക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. കുഴിബോംബ് പൊട്ടിയാണ് ജവാന്മാര് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നാല് ജവാന്മരുടെ നില ഗുരുതരമായ തുടരുകയാണ്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
212 ബറ്റാലിയനിലെ സിആര്‍എഫ് ജവാന്മാരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് 11 ദിവസങ്ങള്‍ക്ക് മുന്‍പാണ് 10 നക്സലുകളെ സുരക്ഷാസേന കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിലിലാണ് ഛത്തീസ്ഗഡില്‍ ഏഴു വര്‍ഷത്തിനിടെയുള്ള വലിയ നക്സല്‍ ആക്രമണം ഉണ്ടായത്. 25 ജവാന്മാര്ക്കാണ് അന്ന് ജീവന് നഷ്ടപ്പെട്ടത്. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.