പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. കൂടെ എന്നാണ് ചിത്രത്തിന്റെ പേര്.
പാര്‍വതിയാണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
രണ്ട് വ്യത്യസ്ത ലുക്കിലായിരിക്കും പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തിലുണ്ട്. എം ജയചന്ദ്രന്റേതാണ് സംഗീതം. ജൂലൈ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.