അഞ്ജലി മേനോന്റെ പുതിയ ചിത്രമായ കൂടെയിലെ പാട്ടിന്റെ ടീസര്‍ പുറത്തുവിട്ടു. പോസ്റ്റര്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് പാട്ടിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ടീസറിലുടനീളം നസ്രിയയാണ് നിറഞ്ഞുനില്ക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം നസ്രിയ തിരിച്ചു വരുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
നസ്രിയയുടെ കഥാപാത്രം വരുന്ന ആരാരോ എന്ന പാട്ടിന്റെ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പാട്ടിന്റെ പൂര്‍ണരൂപം വ്യാഴാഴ്ച പുറത്തുവിടും. പൃഥ്വിരാജും പാര്‍വതിയുമാണ് മറ്റ് താരങ്ങള്‍.