ആരാധകര്‍ക്ക് കൗതുകമായി സാമന്ത – നാഗചൈതന്യ താരജോഡികളുടെ വിവാഹത്തിന്റെ ട്രെയിലര്‍ വീഡിയോ. ഇരുവരുടേയും വിവാഹത്തിന്റെ ഒരു വീഡിയോ ആണ് സാമന്ത ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘എന്റെ ടൈ എവിടെ’ എന്ന് നാഗചൈതന്യം ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
ഒക്ടോബര്‍ ആറിന് ഗോവയില്‍ വച്ചാണ് നാഗചൈതന്യയും സമന്തയും വിവാഹിതരായത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. സിനിമാ മേഖലയിലുളളവര്‍ക്കായി ഹൈദരാബാദില്‍ ഗ്രാന്റ് റിസപ്ഷനും നടന്നു.