Kerala

രാജ്യസഭാ സീറ്റില്‍ അതൃപ്തിയുമായി എകെ ആന്റണിയും

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ എ.കെ ആന്റണിക്ക് അതൃപ്തി. രാജ്യസഭാ സീറ്റ് കൈമാറും മുന്‍പ് തന്നോട് വേണ്ടത്ര ചര്‍ച്ച നടത്താത്തിലാണ് ആന്റണിയെ ചൊടിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസ്സനും തീരുമാനം എടുത്ത ശേഷമാണ് ആന്റണിയെ അറിയിക്കുന്നത്. പരസ്യപോര് തുടരുന്നതിനിടെ കെപിസിസിയുടെ നിര്‍ണ്ണായക രാഷ്ട്രീയകാര്യ സമിതി നാളെ ചേരും.

രാജ്യസഭാ സീറ്റ് ഇല്ലെങ്കില്‍ മാണി വരില്ലെന്നും ലീഗ് കടുത്ത നിലപാട് എടുക്കുമെന്നും ഹൈക്കമാന്ഡറിനെ മൂന്ന് നേതാക്കളും ധരിപ്പിച്ചു. ആന്റണിയുടെ അതൃപ്തി കൂടി കണക്കിലെടുത്ത് ഹൈക്കാന്‍ഡ് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് കേരളത്തിലെ വിവാദങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top