Kerala

രാഹുലിന് കുര്യന്റെ പരാതി; സത്യാവസ്ഥ ബോധ്യപ്പെടുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: രാഹുലിന് പരാതി നല്‍കാനുള്ള കുര്യന്റെ തീരുമാനം ഉചിതമെന്ന് ഉമ്മന്‍ ചാണ്ടി. ഇതിലൂടെ യാഥാര്‍ത്യം കുര്യന് മനസ്സിലാകുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. അതേസമയം കുര്യന്റെ ആരോപണത്തിന് യുവ എംഎല്‍എമാര്‍ മറുപടി നല്‍കട്ടേയെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചനാവാദത്തിന് ഹസ്സനും ചെന്നിത്തലയും മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഉമ്മന്‍ ചാണ്ടിക്കെതിരായ വിമര്‍ശനങ്ങളില്‍ എ ഗ്രൂപ്പിന് അതൃപ്തിയുണ്ടെന്നാണ് സൂചന. ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് അണികളുടെ പ്രതിഷേധമെങ്കിലും ഉമ്മന്‍ ചാണ്ടിയെ ഒറ്റ തിരിഞ്ഞു ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനം എ ഗ്രൂപ്പിനുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top