Business

കേരളത്തിന്റെ നെല്ലറയ്ക്ക് പൊന്നറ സമ്മാനിച്ച് ജോയ് ആലുക്കാസ്

പാലക്കാട്: കേരളത്തിന്റെ നെല്ലറയ്ക്ക് പൊന്നറ സമ്മാനിച്ച് ജോയ് ആലുക്കാസ്. ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം പാലക്കാട് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. സ്വര്‍ണം, ഡയമണ്ട്, പോള്‍കി, പ്രഷ്യസ് ആന്റ് സെമി പ്രഷ്യസ് സ്റ്റോണുകള്‍ പേള്‍ ജുവലറി തുടങ്ങി വൈവിധ്യമാര്‍ന്നതും അതുല്ല്യവുമായ ആഭരണ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. വിശാലമായ ഇന്റീരിയറുകളും വിപുലമായ ലോകോത്തര ജുവലറി കളക്ഷനും ലോകത്തിന് പ്രിയപ്പെട്ട ജുവല്ലറി ഗ്രൂപ്പിന്റെ കയ്യൊപ്പും ഇനി പാലക്കാടിന് കൂടി അവകാശപ്പെട്ടതാണ്.

പാലക്കാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ രാജേശ്വരി ജയപ്രകാശ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി. ജോയ് ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും പ്രാദേശിക പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന ലോകോത്തര ജ്വല്ലറി കളക്ഷന്‍സിന്റെ വിവിധതരം ഡിസൈനുകളും പാറ്റേണുകളും പാലക്കാട് ഷോറൂമിന്റെ പ്രത്യകതകളാണ്. വേദ ടെമ്പിള്‍ ജുവലറി, പ്രൈഡ് ഡയമണ്ട്സ്, എലഗന്‍സ് പോള്‍കി ഡയമണ്ട്സ്, മസാക്കി പേള്‍സ്, സെനിന ടര്‍ക്കിഷ് ജുവലറി, ലില്‍ ജോയ് കിഡ്സ് ജുവലറി, അപൂര്‍വ്വ ആന്റിക് കളക്ഷന്‍സ്, രത്ന പ്രഷ്യസ് സ്റ്റോണ്‍ ജുവലറി, 7 വണ്ടേഴ്സ് ഡെയ്‌ലി വെയര്‍, ഐറിസ് കളര്‍ഫുള്‍ ഡയമണ്ട് ജുവലറി തുടങ്ങി ജോയ് ആലുക്കാസിന്റെ മാത്രം സവിശേഷതകളായ ആഭരണ ശേഖരങ്ങളും പുതിയ ഷോറൂമിലെ പ്രത്യേകതയാണ്. കൂടാതെ സില്‍വര്‍ ആഭരണങ്ങളുടേയും ലോകോത്തര ബ്രാന്‍ഡ് വാച്ചുകളുടേയും പ്രത്യേക ശേഖരവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top