Kerala

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

അറ്റ്‌ലസ് രാമചന്ദ്രന്‍ യുഎഇയില്‍ ജയില്‍ മോചിതനായി. രണ്ട് ദിവസം മുമ്പ് മോചിതനായതായാണ് വിവരം. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്. യാത്രാവിലക്കുള്ള രാമചന്ദ്രന് നാട്ടിലേക്ക് പോകാന്‍ ഇപ്പോള്‍ സാങ്കേതിക തടസ്സമുണ്ട്.

ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ അറ്റ്ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്. തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അദ്ദേഹം ദുബായില്‍ ജയിലിലായി. കൂടെ മകള്‍ മഞ്ജുവും മരുമകന്‍ അരുണിനും കോടതി ജയില്‍ ശിക്ഷ വിധിച്ചു. ജാമ്യവ്യവസ്ഥകളോടെ മഞ്ജു പുറത്തിറങ്ങിയെങ്കിലും അറ്റ്ലസ് രാമചന്ദ്രനും മരുമകന്‍ അരുണും ഇക്കാലമത്രയും ജയില്‍ വാസം അനുഭവിച്ചുവരുകയായിരുന്നു.

യുഎഇ ജയിലുകളില്‍ 75 വയസ്സുള്ള തടവുകാര്‍ക്ക് മോചന ആനുകൂല്യം ലഭിക്കാറുണ്ട്. അറ്റ്ലസ് രാമചന്ദ്രന് ഇപ്പോള്‍ 77 വയസ്സുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top