Latest News

താമസയിടത്തിലൊരു പൂങ്കാവനം, വിശ്രമവേളകൾ വ്യത്യസ്തമാക്കി ജോയ് ആലുക്കാസ് ജീവനക്കാർ

തൃശ്ശൂർ: ജോയ് ആലുക്കാസിന്റെ തൃശ്ശൂരിലെ ജീവനക്കാർ തൊഴിലിനൊപ്പം വിശ്രമവേളകൾ ആനന്ദകരമാക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. കമ്പനി ജീവനക്കാർക്കായി തൃശ്ശൂർ ടൗണിലെ മിഷൻ ക്വാർട്ടേഴ്സ് ഫാത്തിമ നഗറിൽ നൽകിയ താമസയിടത്തിൽ ഇക്കുറി തയ്യാറാക്കിയിരിക്കുന്നത് പൂങ്കാവനമാണ്. ഓണത്തിനു മുന്നോടിയായി വിവിധ നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളാണ് അര ഏക്കറിൽ കൃഷി ചെയ്തിരിക്കുന്നത്.

ജീവനക്കാരായ പി എ ബിജു, ബേസിൽ പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് പൂ കൃഷി. വിത്തുകൾ വാങ്ങി തടമൊരുക്കി വളമിട്ട് പരിപാലിച്ച് വളർത്തി.

ജീവനക്കാർക്ക് സ്ഥാപനം നൽകിയ താമസയിടത്തെ പൂന്തോട്ടം കാണാൻ തൊഴിലുടമ എത്തിയതോടെ സന്തോഷവുമായി. ജോയ് ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആലുക്കാസ് വർഗീസ് ജോയി പൂന്തോട്ടം കാണാനെത്തിയപ്പോൾ ജീവനക്കാർക്ക് ഒരേ നിർബന്ധം വിളവെടുപ്പ് ഉദ്ഘാടനം ചെയ്യണം.

ജീവനക്കാരുടെ നിർബന്ധം കൂടിയായപ്പോൾ പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തിട്ടാണ് എംഡി മടങ്ങിയത്.മാർക്കറ്റിങ് ഡിജിഎം അനീഷ് വർഗീസും പൂന്തോട്ടം കാണാൻ എംഡിക്കൊപ്പമുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top