Home app

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം ; അവസാനലാപ്പിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആരുടെ കണ്ണില്‍ പൊടിയിടാന്‍….????

മലയാളി പ്രവാസി വ്യവസായിയായ അറ്റ്‌ലസ് രാമചന്ദ്രന്‍ യുഎഇയില്‍ മൂന്നുവര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കയാണ്. എന്നാല്‍ രാമചന്ദ്രന്റെ ജയില്‍ മോചനത്തിനായി ഇതുവരെയും ഒന്നും ചെയ്യാത്ത കേന്ദ്രസര്‍ക്കാര്‍ അദ്ദേഹം ജയില്‍മോചിതനാകാന്‍ ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ മോചനത്തിനായി ഇടപെടുന്നു എന്നത് ദൂരുഹമാണ്. എന്നാല്‍ ബന്ധുക്കളുടെ അപേക്ഷയെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര സര്‍ക്കാരിന് നല്കിയ അപേക്ഷയിലാണ് ഇപ്പോഴത്തെ നടപടിയുണ്ടായതെന്നാണ് അവകാശപ്പെടുന്നത്.

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ദുബായില്‍ നേരിട്ടെത്തി ബാങ്കുകാരുമായി സംസാരിച്ച് ധാരണയിലെത്തിയെന്നും പറയുന്നു. എന്നാല്‍ യുഎഇയിലെ ഇന്ത്യന് എംബസി വഴി കൈമാറിയ രാമചന്ദന്റെ സ്വത്ത് വിവരം ബോധ്യപ്പെട്ട ബാങ്കുകള്‍ അദ്ദേഹത്തിനെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായതാണ് മോചനത്തിന് വഴി തെളിച്ചതെന്നാണ് വിവരം. രാമചന്ദ്രന്‍ വായ്പ എടുത്ത യു.എ.ഇയിലെ 22 ബാങ്കുകള് നല്കിയ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇനി ഒരു കേസ് കൂടി അവശേഷിക്കുന്നുണ്ട്. ഇതുകൂടി ഒത്തുതീര്‍പ്പായാല്‍ രാമചന്ദ്രന് ഉടന്‍ മോചിതനാകാം. ഇല്ലെങ്കില്‍ 500 കോടി രൂപയുടെ കടം കൊടുത്ത് തീര്‍ത്ത് ഓഗ്‌സത് മാസത്തോടെ ജയില് മോചിതനാകാന്‍ സാധിക്കും. എന്നാല്‍ കേരളത്തിലെത്തണമെങ്കില്‍ പിന്നെയും കടമ്പകള്‍ ഏറെയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top