കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് കേരളകോണ്‍ഗ്രസിന് വിട്ടു നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്. ദില്ലിയില്‍ നടന്നത് വന്‍ അട്ടിമറിയാണെന്നും യാതൊരു കൂടിയാലോചനയും ഇല്ലാതെ ഇത്തരം തീരുമാനങ്ങള്‍ ഭാവിയിലെങ്കിലും എടുക്കാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിനെതിരായ മുന്‍ ആരോപണങ്ങള്‍ക്ക് മാണി മറുപടി നല്‍കണമെന്നും കോണ്‍ഗ്രസിനെതിരെ നടത്തിയ ആക്ഷേപങ്ങള്‍ക്ക് അദ്ദേഹം ഖേദം പ്രകടിപ്പിക്കാന്‍ തയാറാകണമെന്നും സുധീരന് ആവശ്യപ്പെട്ടു.
ആര്‍എസ്പി യുഡിഎഫിലേക്ക് വന്നത് മൂന്ന് പേരുടെ മാത്രം തീരുമാനമായിരുന്നു എന്ന കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം തെറ്റാണെന്ന് സുധീരന് പറഞ്ഞു. നേതൃത്വത്തിലെ എല്ലാവരോടും സംസാരിച്ച ശേഷമാണ് കൊല്ലത്തെ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് വിട്ടുനല്‍കിയതെന്നും സുധീരന് വ്യക്തമാക്കി.