Latest News

യുഎസ് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി ചൈന

The American submarine USS Oklahoma. Photo: Army Times

യുഎസ് സൈനിക വിവരങ്ങള്‍ ചൈന ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. യുഎസ് നാവികസേന കരാറുകാരന്റെ പക്കല്‍ നിന്നാണ് ചൈന വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ സോണിക് മിസൈല്‍ പദ്ധതിയുടെ വിവരങ്ങള്‍ അടക്കമാണ് ചോര്‍ത്തിയത്. സംഭവത്തില്‍ എഫ്ബിഐ അന്വേഷണം തുടങ്ങി.

ഈ വര്‍ഷം ജനുവരിയിലാണ് സൈബര്‍ ആക്രമണമുണ്ടായത്. അന്തര്‍വാഹിനികളെ സംബന്ധിച്ച ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കരാര്‍ സ്ഥാപനത്തെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്. ആന്റി-ഷിപ്പ് മിസൈല്‍ സംവിധാനം, സീ ഡ്രാഗണ്‍ പദ്ധതി എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വീഴ്ച്ചയെ കുറിച്ച് പരിശോധിക്കാന്‍ യുഎസ്പ്രതിരോധ സെക്രട്ടറി ഉത്തരവിട്ടു. എന്നാല്‍ സംഭവത്തില്‍ അമേരിക്ക-ചൈന ബന്ധം കൂടുതല്‍ വഷളായതായാണ് റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top