Breaking News

ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. ഇത്തവണ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. ജൂലൈ 31ന് അവസാനിക്കും. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി യന്ത്രവല്‍കൃത ബോട്ടുകള്‍ കടലിലിറങ്ങാന്‍ പാടില്ല. പരമ്പരാഗത യാനങ്ങള്‍ക്ക് ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനം നടത്താന്‍ സാധിക്കും.

നിരോധനം കര്‍ശനമായി നടപ്പാക്കുന്നതിനായി തീരദേശങ്ങളില്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നിരീക്ഷണം ശക്തമാക്കും. നിയമലംഘനം നടത്തുന്നവരില്‍ നിന്നും പിഴ ഈടാക്കും. ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി ഇതര സംസ്ഥാനത്തെ ബോട്ടുകള്‍ കേരള തീരം വിട്ടുതുടങ്ങി.

അതേസമയം ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച തീരദേശമേഖലയെ ട്രോളിംഗ് നിരോധനം പ്രതിസന്ധിയിലാക്കും. നിരവധി തൊഴില്‍ദിനങ്ങള്‍ നഷ്ടപെട്ടതാണ് കാരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top