Football

റഫറിയോട് മോശം പെരുമാറ്റം; ബുഫണ് യുവേഫയുടെ വിലക്ക്

റോം: റഫറിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ യുവന്റസ് ഗോള്‍കീപ്പര്‍ ജിയാന്‍ലൂഗി ബുഫണ് വിലക്ക്. യുവേഫയുടെ അച്ചടക്ക സമിതിയാണ് അടുത്ത മൂന്ന് മത്സരങ്ങളില്‍ ബുഫണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെയുള്ള മത്സരത്തിലാണ് യുവന്റസ് ഗോളിയായിരുന്ന ബുഫണ്‍ റഫറിയോട് മോശമായി പെരുമാറിയത്.

റയല്‍ മാഡ്രിഡിന് അനുകൂമായി റഫറി മൈക്കല്‍ ഒലിവര്‍ പെനാല്‍റ്റി വിധിച്ചതാണ് ബുഫണെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ബുഫണ്‍ നിയന്ത്രണം വിട്ട് പെരുമാറിയതിന് പിന്നാലെ ബുഫണ് റഫറി ചുവപ്പ് കാര്‍ഡ് നല്‍കുകയും ചെയ്തു. പിന്നാലെ മത്സര ശേഷം ഇംഗ്ലീഷ് റഫറിയുടെ ഹൃദയം ചവറ്റുകൊട്ടയാണെന്ന് വിമര്‍ശിച്ച് ബുഫണ്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ബുഫണെ യൂവേഫ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി നേരത്തെ വിശദീകരണം ആരാഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top