Kerala

കോണ്‍ഗ്രസില്‍ പ്രതിഷേധം പുകയുന്നു; യുഡിഎഫ് നേതൃയോഗം അല്‍പ്പസമയത്തിനകം

യുഡിഎഫ് അടിയന്തര നേതൃയോഗം തിരുവനന്തപുരത്ത് അല്‍പ്പസമയത്തിനകം ചേരും. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം, രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയ സാഹചര്യം എന്നിവ വിശദീകരിക്കാനാണ് യോഗം. ആകെയുളള രാജ്യസഭ സീറ്റ് കേരളകോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയതില്‍ പാര്‍ട്ടിയുടെ താഴെതട്ടു മുതല്‍ പ്രതിഷേധം രൂക്ഷമായിരിക്കയാണ്. ഈ സാഹചര്യത്തില്‍ അണികളെയും നേതാക്കളെയും തൃപ്തിപ്പെടുക എന്ന ശ്രമകരമായ ദൗത്യമാണ് മുന്നണി നേതാക്കള്‍ക്ക് മുന്നിലുളളത്.

യുഡിഎഫിലെ നിലവിലെ സാഹചര്യത്തില്‍ കേരളകോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം അനിവാര്യമാണെന്ന തിരിച്ചറിവാണ് രാജ്യസഭ സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ഇതിനു പുറമെ കുഞ്ഞാലിക്കുട്ടി കൂടി മാണിയെ പിന്തുണച്ചതോടെ ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് വഴങ്ങുകയായിരുന്നു.

എന്നാല്‍ ഘടകകക്ഷി മാത്രമായ കേരളകോണ്‍ഗ്രസിന് സീറ്റ് വിട്ടു നല്‍കിയതില്‍ യുഡിഎഫില്‍ പ്രതിഷേധം ശക്തമാണ്. കൂടിയാലോചിക്കാതെ തീരുമാനമെടുത്തതില്‍ പ്രതിഷേധിച്ച് യിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ തീരുമാനം പുനപരിശോധിക്കണമെന്നും വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. തിങ്കളാഴ്ചത്തെ രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവയ്ക്കണമെന്നും നേതാക്കളുടെ തന്നിഷ്ടം നടപ്പാക്കാന്‍ വിളിച്ച യോഗമാണിതെന്നും ഷാനിമോള്‍ കുറ്റപ്പെടുത്തി.

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ അജയ് തറയിലും രംഗത്തെത്തി. ഭൂരിപക്ഷ സമുദായം കോണ്‍ഗ്രസില്‍ നിന്ന് അകലും. 40 സീറ്റുകള്‍ക്ക് വേണ്ടി 100 സീറ്റുകള്‍ കാണാതെ പോകരുത്. കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അജയ് തറയില്‍ പറഞ്ഞു.

ഇതിനിടെ രാജ്യസഭ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് എം യോഗം ചേരുകയാണ്. ഇതേ യോഗത്തില്‍ തന്നെ യുഡിഎഫിലേക്കുളള തിരിച്ച് വരവും മാണി പ്രഖ്യാപിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top