ഏഴ് സംസ്ഥാനങ്ങളില്‍ നടക്കുന്ന കാര്‍ഷിക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ കിസാന്‍ സംഘ് ഞായറാഴ്ച നടത്താനിരുന്ന ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കി.
ബന്ദിന് പകരം കരിദിനം ആചരിക്കുമെന്ന് സംസ്ഥാന കോര്‍ഡിനേറ്റര്‍ പിടി ജോണ്‍ അറിയിച്ചു.
ബന്ദുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. ഈ തീരുമാനവും ബന്ദ് പിന്‍വലിക്കാന്‍ ഒരു കാരണമായിട്ടുണ്ട്.