കെയ്റോ: ലിവര്‍പൂളിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാ റഷ്യയിലേക്ക്. സലായെ ഉള്‍പ്പെടുത്തി ലോകകപ്പിനുള്ള അന്തിമ 23 അംഗ ടീമിനെ ഈജിപ്ത് പ്രഖ്യാപിച്ചു. ആഴ്സണല്‍ മധ്യനിര താരം എല്‍നേനി, വെസ്റ്റ്ബ്രോം താരം അഹമ്മദ് ഹെഗാസി, ആസ്റ്റണ്‍ വില്ല താരം എല്മുഹമ്മദി എന്നിവര്‍ ടീമിലുണ്ട്.
റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരിക്കേറ്റത് സലായുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചിരുന്നു. എന്നാല്‍ സലാ ടീമിലെത്തിയതോടെ പൂര്‍ണ കരുത്തുമായാണ് ഈജിപ്ത് റഷ്യയിലെത്തുക.
നിലവില്‍ സ്പെയിനിലെ വലന്‍സിയയില്‍ ചികിത്സയിലാണ് സലാ. മൂന്നാഴ്ച്ചക്കുളളില്‍ സലാഹിന് ആശുപത്രി വിടാനാവുമെന്ന് ഈജിപ്ത് ഫുട്ബോള്‍ അസോസിയേഷന് ബുധനാഴ്ച്ച വ്യക്തമാക്കിയിരുന്നു.അതേസമയം ടീമിന്റെ ആദ്യ മത്സരത്തില്‍ സലാഹ കളിച്ചേക്കില്ലെന്നാണ് സൂചന.