Home app

ജെസ്‌നയ്ക്കായി വനങ്ങളില്‍ തിരച്ചില്‍ നടത്തുന്നു

കോട്ടയം മുക്കൂട്ടുതറയില്‍ നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിനെ(22) കണ്ടെത്താന്‍ ഇന്ന് വനത്തില്‍ തെരച്ചില്‍ നടത്തുന്നു. എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളിലാണ് പരിശോധന നടത്തുന്നത്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചില്‍ സംഘത്തിലുള്ളത്. പാലീസ് ടീമിനൊപ്പം ജെസ്‌ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ വിദ്യാര്‍ഥികളും സംഘത്തിലുണ്ട്. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന് ചില നിര്‍ണായക സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് 200 അംഗ സംഘം തിരച്ചില്‍ നടത്തുന്നത്.

വന്യമൃഗങ്ങളുടെ ശല്യത്തില്‍ നിന്ന് രക്ഷപെടാനുള്ള സജ്ജീകരണങ്ങളോടെയാണ് തെരച്ചില്‍. വിനോദസഞ്ചാര കേന്ദ്രങ്ങളായ പൈന്‍കാട്, പരുന്തുംപാറ എന്നിവിടങ്ങളിലും മത്തായികൊക്കയിലും പൊന്തന്‍പുഴ വനത്തിലും തെരച്ചില്‍ നടത്തും. കരളത്തിനു പുറമെ ബംഗളൂരു, മുംബൈ, മൈസൂരു, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് സ്‌ക്വാഡ് അന്വേഷണത്തിനു പോകും.

ജസ്‌നയെ കാണാതായിട്ട് 75 ദിവസം പിന്നിട്ടു. കണ്ടെത്താന്‍ കഴിയാതെ വന്നതോടെ എന്തെങ്കിലും സൂചന നല്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ആഭ്യന്തര വകുപ്പ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജസ്‌നയെ അവസാനമായി കാണുന്നത് മുണ്ടക്കയം കന്നിമലയില്‍ നിന്നും ബസില്‍ കയറിപ്പോവുന്നതാണ്. മാര്‍ച്ച് 22നാണ് മകളെ കാണാനില്ലായെന്ന് കാട്ടി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജയിംസ് ജോസഫ് പൊലീസില്‍ പരാതി നല്കിയത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ് ജസ്‌ന. പിതാവിന്റെ സഹോദരിയുടെ വീട്ടില്‍ പോവുന്നുവെന്ന് പറഞ്ഞാണ് ജസ്‌ന വീട്ടില്‍നിന്നും പോയത്. എന്നാല്‍ അവിടെ എത്തിയിരുന്നില്ല. ഫോണും ആഭരണങ്ങളും വസ്ത്രങ്ങളും എടുക്കാതെയാണ് പോയത്.

അതേസമയം ജെസ്‌ന വിദേശത്തേക്ക് കടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ വിദേശത്തേക്കും അന്വേഷണം വ്യാപിപ്പിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top