Kerala

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്: ഐജിക്കും എസ്പിക്കും ഡിജിപിയുടെ ശാസന

മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും അതൃപ്തി. ഐജിക്കും എസ്പിക്കും ഡിജിപിയുടെ ശാസന. പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങിലും സംഭവവുമായി ബന്ധപ്പെട്ട് ഡിജിപി രൂക്ഷവിമര്‍ശനമുന്നയിച്ചു.

സംഭവത്തില്‍ പൊലീസിലെ സംഘടനകളും അതൃപ്തി രേഖപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചല്ല അറസ്റ്റെന്നാണ് പ്രാഥമിക വിവരം. അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടി ഉചിതമോ എന്നു നിയമപരമായി പരിശോധിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top