Home app

എടപ്പാള്‍ പീഡനം: തീയറ്റര്‍ ഉടമയുടെ അറസ്റ്റില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പെലീസ് നടപടിയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. അറസ്റ്റ് നിയമപരമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷനോട് ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി. തൃശൂര്‍ റെയ്ഞ്ച് ഐജിയോടും ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിയേറ്ററിനുള്ളില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം സിസിടിവി ദൃശ്യങ്ങളിലൂടെ അറിഞ്ഞിട്ടും പൊലീസിന് വിവരം കൈമാറാന്‍ താമസിച്ചു, ദൃശ്യങ്ങള്‍ പ്രചിപ്പിച്ചു എന്നീ കാരണങ്ങള്‍ പറഞ്ഞാണ് തിയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ ഇയാളെ വിട്ടയക്കുകയായിരുന്നു.

അതേസമയം തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പെലീസുകാരെ സസ്‌പെന്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പെലീസിന്റെ എല്ലാത്തരം കിരാത നടപടികള്‍ക്കും മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയാണെന്നും ചെന്നിത്തല അരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top