കോഴിക്കോട്: സംസ്ഥാനത്ത് നിപാ ഭീഷണി വിട്ടൊഴിയുന്നു. പുറത്തുവരുന്ന കണക്കുകള്‍ നിപാ ഭീഷണി ഒഴിയുന്നുവെന്ന ആരോഗ്യവകുപ്പിന്റെ വാദം ശരിവെക്കുന്നതാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന പതിനെട്ട് സാമ്പിളുകളുടെയും ഫലം നെഗറ്റിവ് ആണ്. അതേസമയം ജാഗ്രത തുടരാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
നിപ പൊസിറ്റിവ് ആയി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാവുകയും പിന്നീട് നെഗറ്റിവ് ആവുകയും ചെയ്ത രണ്ട് പേരെ കേന്ദ്ര സംഘത്തിന്‍െ കൂടി അനുമതിയോടെ വിട്ടയക്കും. നിപ ബാധിച്ചവരുമായി ബന്ധമുള്ളവരുടെ സമ്പര്‍ക്ക പട്ടികയില്‍ 2377 പേരായി. രോഗ സാധ്യതയുള്ളവരെ കണ്ടെത്താന്‍ കഴിയും എന്നതിനാല്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം കൂടുന്നത് നല്ല കാര്യമാണെന്ന് അധികൃതര്‍ പറയുന്നു.
കഴിഞ്ഞ ദിവസം ആസ്ട്രേലിയയില്‍ നിന്ന് എത്തിയ ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എന്ന മരുന്ന് എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിസിന് വിഭാഗം ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര സംഘം പരിശീലനം നല്‍കിയിട്ടുണ്ട്.