നീറ്റ് വിജയ ശതമാനത്തില്‍ ദേശീയ ശരാശരിയെ കടത്തിവെട്ടിയ വിജയമാണ് ഈ വര്‍ഷം കേരളം കരസ്ഥമാക്കിയിരിക്കുന്നത്. 56%മാനമാണ് ദേശീയ ശരാശരി. അതേസമയം കേരളത്തില്‍ 66% വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷയില്‍ വിജയം കൈവരിച്ചു.
സംസ്ഥാനത്തുനിന്നും എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷ എഴുതിയ 1,08,907 പേരില്‍ 72,682 പേര് യോഗ്യത നേടി. എങ്കിലും മികച്ച വിജയ നേടിയ ആദ്യ 50 പേരില്‍ ഒരു മലയാളിയും ഇല്ല.
എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശിയായ ജെസ് മരിയ ബേന്നിയാണ് കേരളത്തില്‍ നിന്നും ഒന്നാമതെത്തിയിരിക്കുന്നത്. 720ല്‍ 664 മാര്‍ക്ക് നേടിയ ജെസ് മരിയ ദേശീയ തലത്തില്‍ 56ാം റാങ്കുകാരിയാണ്. ആദ്യ 200 റാങ്കുകാരില്‍ ആകെ 15 പേരാണ് കേരളത്തില്‍ നിന്നുള്ളത്.
നീറ്റ് റാങ്ക് പ്രകാരം തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും മെഡിക്കല്‍ പ്രവേശനം നടക്കുക.