Latest News

ഗ്വാട്ടിമാല അഗ്‌നിപര്‍വത സ്‌ഫോടനം: മരണസംഖ്യ 25 ആയി

ഗ്വാട്ടിമാല: ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷം രണ്ടാം തവണയാണ് ഫ്യൂഗോ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് രാജ്യ തലസ്ഥാനത്തെ ലാ അറോറ വിമാനത്താവളം അടച്ചു.

അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനു പിന്നാലെ ചാരം വീടുകളിലും മറ്റ് കെട്ടിടങ്ങളിലുമെല്ലാം പറന്നെത്തിയത് ജനജീവിതത്തെ ബാധിച്ചു. ജനങ്ങള്‍ ഭയന്ന് വീടിന് പുറത്തേക്ക് പോലുമിറങ്ങാന്‍ തയാറാകാത്ത അവസ്ഥയുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഏഴ് നഗരസഭാ പ്രദേശങ്ങളിലേക്കാണ് ഇത്തരത്തില്‍ ചാരമെത്തിയത്.

സ്‌ഫോടനത്തിനു പിന്നാലെ നിരവധിപേരെ കാണാതായിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസഥര്‍ അറിയിച്ചു. സമീപ പ്രദേശങ്ങളില്‍ നിന്നടക്കം രണ്ടായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top