കോട്ടയം: കോട്ടയത്ത് പാമ്പാടി എട്ടാം മൈലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. കോട്ടയം കറുകച്ചാല്‍ റൂട്ടിലോടുന്ന സെന്റ് മരിയ എന്ന ബസും കോട്ടയം വട്ടക്കാവ് റൂട്ടിലോടുന്ന എംഎം മോട്ടേഴ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു
By
June 2, 2018 5:21 pm