ബാബാ രാംദേവ് പുറത്തിറക്കിയ കിംഭോ ആപ്പ് ഒറ്റ ദിവസത്തെ ട്രയലായിരുന്നുവെന്ന് കമ്പനി വക്താവ്. ബുധനാഴ്ചയാണ് ആപ്പ് ലോഞ്ച് ചെയ്തത്. മണിക്കൂറുകള്‍ക്കുളളില്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് അപ്രത്യക്ഷമായി. ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല എന്നായിരുന്നു ആരോപണം. എന്നാല്‍ അതൊരു ട്രയല്‍ ആയിരുന്നു എന്നും ഉടന്‍ തന്നെ കിംഭോ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നുമാണ് പതഞ്ജലി കമ്പനിയുടെ വിശദീകരണം. ആപ്പിന്റെ ടെക്നിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതേയുള്ളൂ. പതഞ്ജലി വക്താവ് എസ് കെ ടിജര്വാലാ വിശദീകരണം നല്കി്. വാട്ട്സ് ആപ്പിന് വെല്ലുവിളിയാകും എന്ന നിലയ്ക്കായിരുന്നു കിംഭോ ആപ്പിനെ പതഞ്ജലി പുറത്തിറക്കിയത്. എന്നാല്‍ വാട്ട്സാപ്പിന് പകരം നിരവധി മെസഞ്ചര്‍ ആപ്പുകള്‍ വന്നെങ്കിലും ഒന്നും നിലനിന്നിരുന്നില്ല.
അന്നത്തേത് ട്രയല്‍ മാത്രം; കിംഭോ ശക്തമായി തിരിച്ചുവരുമെന്ന് രാംദേവ്
By
June 2, 2018 4:19 pm