Kerala

എല്‍ഡിഎഫിന് പുതിയ കണ്‍വീനര്‍; വിജയരാഘവന്‍ നയിക്കും

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ എല്‍ഡിഎഫിന്റെ പുതിയ കണ്‍വീനര്‍. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. മുന്നണി യോഗത്തിന് ശേഷം സ്ഥാനമൊഴിയുന്ന കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിജയരാഘവനെ കണ്‍വീനറാക്കാനുള്ള തീരുമാനമുണ്ടായത്.

പാര്‍ട്ടി ഏല്‍പ്പിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു. മുന്നണിക്ക് എല്ലാ വിഭാഗത്തിന്റെയും പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

പാലോളി മുഹമ്മദ് കുട്ടി ഒഴിഞ്ഞ ശേഷം 12 വര്‍ഷമായി വൈക്കം വിശ്വനാണ് കണ്‍വീനര്‍ സ്ഥാനം വഹിച്ചുവന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കണ്‍വീനര്‍ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിജയരാഘവനെ കണ്‍വീനറാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകള്‍ സിപിഐയും സിപിഎമ്മും പങ്കിടാനും തീരുമാനമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top