Business

ബിനാമി ഇടപാട് വിവരം നല്‍കി ലക്ഷങ്ങള്‍ നേടാം

ബിനാമി ഇടപാടുകളെക്കുറിച്ച് വ്യക്തമായ വിവരം ആദായനികുതി വകുപ്പിന് കൈമാറിയാല്‍ ലക്ഷങ്ങള്‍ നേടാന്‍ പുതിയ അവസരം. നികുതി ഒഴിവാക്കിയുള്ള ഇടപാടുകള്‍ സംബന്ധിച്ച് വ്യക്തമായ അറിവ് തെളിവ് സഹിതം നല്‍കിയാല്‍ അഞ്ച് ദശലക്ഷം രൂപ വരെ റിവാര്‍ഡായി ആദായനികുതി വകുപ്പ് നല്‍കും. ഇന്‍കം ടാക്‌സ് ഇന്‍ഫോര്‍മെന്റ് റിവാര്‍ഡ് സ്‌കീം അനുസരിച്ചാണ് ഇത്രയധികം തുക റിവാര്‍ഡായി ലഭിക്കുന്നത്.

ബിനാമി ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ജോയിന്റ് അഥവാ അഡീഷണല്‍ കമ്മീഷണര്‍മാരെ അറിയിച്ചാല്‍ മതി. പുതിയ ബിനാമി ഇടപാടുകള്‍ കണ്ടെത്തുവാനാണ് ആദായനികുതി വകുപ്പ് ഇന്ന് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇടപാടുകളുടെ തുക അനുസരിച്ചാണ് റിവാര്‍ഡ് ലഭിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top