Kerala

ഇത്തവണ ടാഗോര്‍ തുറന്നത് അഞ്ചാം ക്ലാസില്ലാതെ!

സര്‍ക്കാര്‍ സ്‌കൂളുകളില്‍, അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം നല്‍കണമെന്നാണ് നിയമം. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അപേക്ഷ നല്‍കിയതാകട്ടെ 245 കുട്ടികളും. ഇത്രയും വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ടാഗോറില്‍ സൗകര്യമില്ലാത്തതോടെ പ്രവേശനം അനിശ്ചതത്വത്തിലാവുകയായിരുന്നു.

സ്‌കൂളില്‍ നടത്തി വരുന്ന പ്രവേശന പരീക്ഷയെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്നു ഇത്തവണ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് മേയ് ആദ്യവാരം നേരിട്ടാണ് അപേക്ഷ സ്വീകരിച്ചത്. ടാഗോറില്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി വിദ്യാര്‍ഥികളാണ് ടിസി വാങ്ങി കാത്തിരുന്നത്. നിയമക്കുരുക്ക് മുറുകിയതോടെ ഈവര്‍ഷത്തെ സ്‌കൂള്‍ പ്രവേശന ദിവസം അഞ്ചാം ക്ലാസില്ലാതെയാണ് ടാഗോര്‍ തുറന്നത്.

അതേസമയം ടാഗോര്‍ വിദ്യാനികേതന്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രവേശനത്തിന് അപേക്ഷ നല്കിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top