Latest News

ചലനമില്ലാതെ വിപണി 01-06-2018

വാരാന്ത്യ വ്യാപാര ദിവസമായ വെള്ളിയാഴ്ച പ്രകടമായ ഉത്സാഹമൊന്നും വിപണിയില്‍ ദൃശ്യമായില്ല.

സെന്‍സെക്‌സ് 95 പോയിന്റ് നഷ്ടത്തില്‍ 35227ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 39 കുറഞ്ഞ് 10696ലാണ് വ്യാപാരമവസാനിപ്പിച്ചത്. 34 ഓഹരികള്‍ നിഫ്റ്റിയുടെ നെഗറ്റീവ് സോണിലായിരുന്നു.

ബാങ്കിങ് ഓഹരികള്‍ പൊതുവേ മാന്ദ്യത്തിലായിരുന്നു. എസ്ബിഐ ഓഹരികള്‍ ഒരു ശതമാനം കുറഞ്ഞാണ് വ്യാപാരമവസാനിപ്പിച്ചത്. എച്ച്ഡിഎഫ്‌സി 1.3 ശതമാനമാണ് കുറഞ്ഞത്. എന്നാല്‍ ഐസിഐസിഐ ബാങ്ക് ഓഹരികള്‍ 1.2 ശതമാനം വര്‍ധിച്ചു.

മെറ്റല്‍ ഓഹരികള്‍ക്ക് മങ്ങലേറ്റു.മെറ്റല്‍ നിഫ്റ്റി ഇന്‍ഡക്‌സ് 0.7 ശതമാനം കുറവ് രേഖപ്പെടുത്തി. ടാറ്റാ സ്റ്റീല്‍, സെയില്‍, ഹിന്ദുസ്ഥാന്‍ സിങ്ക് 1.7 മുതല്‍ 5 ശതമാനം വരെ താഴ്ന്നു.

ഐടി ഓഹരികളായ ടെക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികള്‍ക്ക് നേരിയ തോതില്‍ വിലയിടിഞ്ഞു.

2018 സാമ്പത്തിക വര്‍ഷത്തെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ ജിഡിപി വളര്‍ച്ച 7.7 ശതമാനമായി ഉയര്‍ന്നത് നിക്ഷേപകരില്‍ പുതിയ പ്രതീക്ഷ ഉണര്‍ത്തി. മണ്‍സൂണ്‍ ശരാശരി രീതിയില്‍ ലഭിക്കുമെന്ന ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രഖ്യാപനവും വിപണിയില്‍ മികച്ച പ്രതികരണമുണ്ടാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top