പതിനെട്ടുകാരനും പത്തൊമ്പതുകാരിക്കും ഒരുമിച്ച് ജീവിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒന്നിച്ചു കഴിയുന്നതിന് നിയമ തടസമില്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ അനുമതി. പ്രായപൂര്‍ത്തിയായ രണ്ടു പേര് ഒന്നിച്ചു താമസിക്കുന്നതില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യയില്‍ വിവാഹത്തിന് മാത്രമേ നിലവില്‍ പ്രായപരിധി നിശ്ചയിച്ചിട്ടുള്ളൂ. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാന്‍ കഴിയും. ഒന്നിച്ചു താമസിക്കാന്‍ വിവാഹിതരാകേണ്ട കാര്യമില്ലെന്ന സുപ്രീംകോടതി വിധിയും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ആലപ്പുഴ സ്വദേശിയായ മുഹമ്മദ് റിയാസ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി.